
ചീരങ്ങൻ കുടുംബ ചരിത്രം
മലബാറിൽ മൈസൂരിന്റെ അധിനിവേശം
ചേരമാൻ പെരുമാൾ ,സാമൂതിരിക്ക് തന്റെ ഉടവാൾ നല്കിക്കൊണ്ട് നല്കിയ ഉപദേശം ''നിങ്ങൾ ചത്തും കൊന്നും അടക്കിക്കൊൾക '' എന്നായിരുന്നു.
1755-56 കാലത്ത് സാമൂതിരി കൊച്ചിക്ക് നേരെ പടയോട്ടം നടത്തി. കൊടുങ്ങല്ലുരും പറൂരും വേരാപ്പോളിയും അനായാസേന കയ്യടക്കി. ശത്രുക്കളായ സാമൂതിരിയുടെ തള്ളിക്കയറ്റം ചെറുക്കാൻ ശക്തിയില്ലെന്ന് കണ്ട കൊച്ചി രാജാവ് തിരുവിതാംകൂറുമായി വിട്ടുവീഴച്ചയോടെ സന്ധി ചെയ്തു.1761 ഡിസംബർ 21,22 തീയതി കളിൽ ഒപ്പിട്ട, ഉടമ്പടി പ്രകാരം തിരുവിതാംകൂർ പട്ടാളം കൊച്ചിയുടെ സംരക്ഷണത്തിന് തയ്യാറായിറങ്ങി .
1755-56 ൽ കൊച്ചിക്ക് നേരെ പടയോട്ടം നടത്തുന്നതിനു മുമ്പ് സാമൂതിരി തന്റെ സമന്തന്മാ രിൽ പെട്ട , വള്ളുവനാട് രാജാവിനെതിരെ പടയോട്ടം നടത്തിയിരുന്നു. ഏറനാട് മുതൽ വള്ളുവനാട് പ്രദേശമായ നെടുങ്ങനാട് വരെയുള്ള ദേശങ്ങൾ മുഴുവനും സാമൂതിരി ഇപ്രകാരം കയ്യടക്കി തന്റെ രാജ്യത്തോട്
ചേർത്തു . 1757 ൽ പാലക്കാട് പ്രവിശ്യയെ നടുവേ രണ്ടു പകുതികളാക്കി ,ഒരു പകുതി സാമൂതിരി കയ്യടക്കിയത് മറ്റേ പകുതി കൂടി പിന്നെ കയ്യടക്കാനുള്ള ഉന്നം വെച്ചായിരുന്നു.
പാലക്കാട് രാജാവ് പ്രതിസന്ധിയിലായി . പ്രതിസന്ധി നേരിടാൻ ,പാലക്കാട് രാജാവ് ,കിഴക്കെ അയൽവാസിയും അന്ന് ഡിണ്ടിഗൽ ഫൗജ് ദാരുമായിരുന്ന ഹൈദരലിയോട് സഹായഭ്യർത്ഥന നടത്തി. മൈസൂരിലെ ചിക് കിഷൻ രാജാവിന്റെ നാമമാത്ര മേൽക്കോയ്മ സ്വീകരിച്ച രാജ്യമായിരുന്നു ഡിണ്ടിഗൽ . സഹായഭ്യർത്ഥന സ്വീകരിച്ച ഹൈദരാലി ,അളിയൻ മഖ് ദൂം സാഹിബിന്റെ നേതൃത്വത്തിൽ 2000 വരുന്ന കുതിരപ്പട ,5000 വരുന്ന കാലാൾപ്പട, പടക്കോപ്പുകൾ ,ആനകൾ ,തമ്പടിക്കാനുള്ള സാമഗ്രികൾ ,മിലിട്ടറി ഓഫീസർമാർക്കുള്ള ഓഫീസ് സാമഗ്രികൾ ,ഭക്ഷണം പാകം ചെയ്യാനുള്ള പത്രങ്ങൾ ,ഭക്ഷ്യ സാധനങ്ങൾ എന്നിവ യടക്കം യുദ്ധസന്നാഹ ങ്ങൾ അയച്ചു കൊടുത്തു. ഇദം പ്രഥമമായി മൈസൂര് സൈന്യം മലബാരിലെത്തിയ ആദ്യ സന്ദർഭമയിരുന്നു അത്. പാലക്കാടൻ
നായർ സഭയുടെ പിൻബലത്തോടെ,മൈസൂർ സേന ,അറബിക്കടൽ തീരം വരെ ഇരച്ചു കയറി . ഇത് ചരിത്രം.
എന്നാൽ സമൂതിരിപ്പടയെ തോൽപ്പിച്ചു കൊണ്ട് ഇരച്ചു കയറി മുന്നേറുന്ന മൈസൂർ പടയുടെ ദൃശ്യം സിനിമയിൽ കാണുന്നപോലെ അത്ര എളുപ്പത്തിളല്ല.സൈനിക നീക്കത്തിന്റെ
ഓരോ ചുവടു വെപ്പും അതീവ ശ്രദ്ധയോടെ തീര്ച്ചപ്പെടുത്തുന്ന ഉത്തരവുകളുടെ നിയന്ത്രണ ത്തിലായിരുന്നു. മാർഗമധ്യേ ഇടവിട്ട്‌ബരാക്കു
കൾ (barrack ) കൾ നിർമിക്കെണ്ടതുണ്ടായിരുന്നു. ബാരാക്കുകൾ -അഥവാ പട്ടാള പാളയങ്ങൾ ,സൈനികർക്കുള്ള ഭക്ഷണ സൗകര്യം ,പ്രാർത്ഥന സൗകര്യം ,ശുചീകരണ സൗകര്യം എന്നിവ ഉൾപെടുന്നതായിരുന്നു.
പ്രധാന ബാരക്കുകൾക്ക് പുറമേ താല്ക്കാലിക ഇടത്താവള ങ്ങളും വിശ്രമാലയങ്ങളും സ്ഥാപിക്കപ്പെട്ടു.തമ്പുകളാൽ നിർമിക്ക പ്പെട്ട ഇത്തരം ഇടത്താവളങ്ങൾ പൊളിച്ചെടുത്ത് സ്ഥാനം മാറ്റി നിർമിക്കുന്നതും സാധാരണ മായിരുന്നു. ഇത്തരം എഞ്ചിനിയറിംഗ് പണികളും സേവന സഹായങ്ങളും പടയോട്ടത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നതിനാൽ ,ഈ വക പ്രവർത്തനങ്ങൾ പ്രത്യേകം ഡിപ്പാർട്ട് മേന്റുകളായി വിഭജിച്ചു ഓരോ ഡിപ്പാർട്ട് മെന്റിനും പ്രത്യേകം മേൽനോട്ടക്കാരെ നിയമിച്ചിരുന്നു. മേൽനോട്ടക്കാർക്ക് മുകളിൽ മാനേജർമാരും മിലിട്ടറി ഓഫീസർമാരും നിയമിക്കപ്പെട്ടു. മഖദൂം സാഹിബ് എല്ലാ ബാരക്കുകൾക്കും സേനാ വിന്യാസത്തിന് നേതൃത്വം നല്കി.
ആദ്യമായിത്തന്നെ ബാരക്ക് നിർമിക്കു വാനുള്ള സ്ഥലം കണ്ടെത്താനായി കുതിര സവരിക്കാരായ വിദഗ്ദരെ പ്രയോജന പ്പെടുത്തി ജനവാസം കുറഞ്ഞയിടങ്ങളിൽ പര്യവേഷണം നടത്തി ജലസൌകര്യമുള്ളതും നിരപ്പായതും കൃഷി നാശം സംഭവിക്കാത്തതുമായ സ്ഥലങ്ങൾ കണ്ടെത്തി പരിശോധി ച്ചതിനു ശേഷമാണ് പ്രധാന പട്ടാളപ്പാളയം നിർമിക്കാനുള്ള സ്ഥാനനിർണ്ണയം ചെയ്തത്.
1757 ൽ അത്തരം ഒരു പ്രധാന ബാരക്ക് പണിതത്, കോട്ടക്കൽ അംശം ഇന്ത്യനൂർ ദേശത്തിനടുത്തുള്ള ഒരു പ്രദേശത്തായിരുന്നു. ഇന്ന് ഈ സ്ഥലം ''വില്ലൂർ'' എന്ന പേരിൽ അറിയപ്പെടുന്നു.
മദിരാശി സംസ്ഥാനത്ത് വെല്ലൂർ ജില്ലയിലെ, വാണിയ മ്പാടിക്കടുത്തുള്ള ഖാജാ നഗർ സ്വദേശിയായ ഒരാളായിരുന്നു ബാരക്ക് നിർമാണത്തിനു സ്ഥലം കണ്ടെത്താനും ബാരക്ക്
നിര്മിക്കാനും നിയുക്തനായ എൻജിനീയർ . ഈ എന്ജിനീയരെ മഖദൂം സാഹിബും മിലിട്ടറി ഓഫീസർമാരും സംബോധന ചെയ്തിരുന്നത് Mr.Villoor , Hellow Villoor , വില്ലൂർ സാഹിബ്
എന്നൊക്കെ ആയിരുന്നു. ബാരക്കിന്റെ നിർമാണം പൂർത്തിയാ യപ്പോൾ അത് Villoor Barrack (വില്ലൂർ ബാരക്ക് ) എന്ന് വിളിക്കപ്പെട്ടു. ബാരക്ക് ഡീ കമ്മീഷൻ ചെയ്തപ്പോൾ ആ സ്ഥലത്തിന്റെ പേര് വില്ലൂർ (VILLOOR ) എന്ന പേരിൽ നിലനിന്നു .
വില്ലൂർ ബാരക്കിന്റെ നേതൃത്വംവഹിച്ചിരു ന്നത് ''സയ്യിദ് മഖു് ദൂം മുഹിയുദ്ദീൻ അഹമ്മദ് ശ്രീരംഗം '' എന്ന് പേരുള്ള ഒരു മിലിട്ടറി ഒഫീസർ ആയിരുന്നു. ഹൈദരലി യുടെ
അളിയനായ മഖുദൂം സാഹിബും ''SMA ശ്രീരംഗം '' എന്ന പേരിലറിയപ്പെടുന്ന മേൽ പ്രസ്താവിച്ച വില്ലൂർ ബരക്കിന്റെ നേതൃത്വം വഹിച്ച മിലിട്ടറി ഓഫീസറും ഒരാൾ തന്നെയാണോ അല്ലയോ എന്നാ കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് . ഏതായാലും SMA ശ്രീരംഗം എന്ന പേരിലും ശ്രീരംഗം സാഹിബ് എന്ന പേരിലും അറിയപ്പെട്ട പ്രസ്തുത മിലിട്ടറി ഓഫീസർ
ഹൈദരലിയുടെ പടയോട്ടം കഴിഞ്ഞിട്ടും ഇവിടം വിടാതെ ,ഈ നാട്ടുകാരുമായി ഇടപഴകി വില്ലുരിന്നടുത്ത പ്രദേശത്ത് നിന്നും` വിവാഹം കഴിച്ച് കുടുംബസ്ഥനായി.
അദ്ദേഹത്തിന്റെ മക്കൾ,അദ്ദേഹത്തിന്റെ നാടായ ശ്രീരംഗ പട്ടണത്തിലെ സമ്പ്രദയമനു സരിച്ച് പേരിന്റെ അവസാനത്തിൽ ''ശ്രീരംഗം '' എന്ന സർ നെയിം ഉപയോഗിച്ചു വന്നു.
മലയാള ഭാഷയിലെ വ്യഞ്ജനങ്ങളിൽ ഘോഷക്ഷരങ്ങളും അതി ഖരക്ഷരങ്ങളായ ശ ,ഷ ,ഹ ,ഴ ,ശ്ര എന്ന അക്ഷരങ്ങളും വരേണ്യ വർഗത്തിൽ പെട്ടവർക്ക് മാത്രം ഉച്ചരിക്കുവാൻ ഉള്ളതാണെന്ന ഒരു അലിഖിത നിയമം ആ കാലത്ത് നടപ്പിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതനുസരിച്ച് വരേണ്യ വർഗത്തിൽ പെടാത്തവർ ശ്രീദേവിയെ ചിരുതയായും ശ്രീരാമനെ ചീരാമനായും ,
ശങ്കരനെ ചങ്ങരനയും ,രുഗ്മിണി യെ
കുമ്മിണിയായും ഉച്ചരിച്ചു വന്നു. അങ്ങനെ ശ്രീരംഗം എന്ന പദം ''ചീരങ്ങൻ '' എന്ന് ഉച്ചരിക്കപ്പെട്ടു.
ഇപ്രകാരം സയ്യിദ് മഖുദൂം മുഹിയുദ്ദീൻ
അഹമ്മദ് ശ്രീരംഗം എന്ന ഹൈദരാലി യുടെ സൈന്യത്തിന് നേതൃത്വം നല്കിയ ശ്രീരംഗ പട്ടണത്തുകാരനായ മിലിട്ടറി ഓഫീസറുടെ സന്താന പരമ്പരയിൽ പെട്ടവരാണ്
''ചീരങ്ങൻ'' എന്ന കുടുംബപ്പേര് വഹിക്കുന്നവരെന്ന് കരുതപ്പെടുന്നു.
(വിവരങ്ങൾക്ക് കടപ്പാട് : ചീരങ്ങൻ മുഹമ്മദ് കുട്ടി കരിപ്പൂർ , ചരിത്രകാരൻ കെകെ അബ്ദുൽകരീം മാസ്റ്റർ,കൊണ്ടോട്ടി)
(നിങ്ങൾ ചീരങ്ങൻ ഫാമിലിയിൽ പെടുന്ന ആളാണെങ്കിൽ
ദയവായി ഈ നമ്പരിൽ / മെയിൽ അഡ്രസിൽ ബന്ധപ്പെടുക)
C. Moideen Kutty 9947 308 380
cmkutty 2010 @ gmail.com
No comments:
Post a Comment